അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്ക്ക് സാധ്യതയേറയാണ്. ശുദ്ധമായ വെള്ളംമാത്രം കുടിക്കണം. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിക്കരുത്. സൂര്യാഘാതത്തിലൂടെ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായേക്കാം. ഉടന്‍തന്നെ ഡോക്ടറുടെ സേവനം തേടണം. ശരീരശോഷണം, ക്ഷീണം, തലകറക്കം, Read More…
പാലക്കാട്: പാലക്കാട്ടെ ജനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്കുന്ന ദീപാവലി സമ്മാനമായിരിക്കും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയമെന്ന് ദേശീയ നിര്‍വാഹക സമിതി അംഗവും എന്‍ഡിഎ കോ-കണ്‍വീനറുമായ പി.കെ. കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎയും ഇന്‍ഡി സഖ്യവും തമ്മിലുള്ള പോരാട്ടമാണ് ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെതിരെ മത്സരിക്കുന്നത് രണ്ടു കോണ്‍ഗ്രസുകാരാണ്. കരുണാകരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്ഗ്രസുകാരന്, അതോ അങ്ങോട്ട് തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത സ്ഥാനാര്‍ഥിയാണോ യഥാര്‍ത്ഥ കോണ്ഗ്രസുകാരന് എന്ന് Read More…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍. 13 മുതല്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും. തുടര്‍ന്നുള്ള ആഴ്ചമുതല്‍ അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെക്കാനുമാണ് തീരുമാനം, നിസ്സഹകരണ സമരവും ശക്തമാക്കും. അത്യാഹിതവിഭാഗം, ലേബര്‍ റൂം, ഐസിയു, കിടത്തിച്ചികിത്സ, മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തരശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം എന്നിവയെ പ്രതിഷേധപരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നല്‍കുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് Read More…