കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ജനവിധി തേടുന്ന വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് അങ്കം മുറുകിയിരിക്കുകയാണ്. കേരളം ഉറ്റ് നോക്കുന്ന ത്രികോണ മത്സരം നടക്കുന്ന തൃശൂര്‍ മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആലങ്കോട് ലീലാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ രാജന്‍ ജെ പല്ലനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കടുത്ത പോരാട്ടം തന്നെ നടക്കാവുന്ന സ്ഥിതിയിലേക്കാണ് തൃശൂര്‍ മണ്ഡലം പോകുന്നത്.
മന്ത്രിമാരായ പി. രാജീവ്, പിഎ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, കെ രാജന്‍, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പേരാമ്പ്ര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിപി രാമകൃഷ്ണന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
തിങ്കളാഴ്‌ചെയാണ് പത്രിക നല്‍കാനുള്ള അവസാന ദിവസം.





