ഉഡുപ്പി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭൗതിക സർവേ നടത്തണമെന്ന ആവശ്യം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഉഡുപ്പി ജില്ലയിലെ ഹെബ്രിയിൽ പ്രദേശവാസികളുമായും വിവിധ സംഘടനകളുടെ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിനെ തീരുമാനം അറിയിക്കുന്നതിന് മുമ്പ് പ്രദേശവാസികളുടെ ആശങ്കകളും അഭിപ്രായങ്ങളും മനസ്സിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ വിശദമായി പരിഗണിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമഘട്ടത്തിന്റെ Read More…
Tag: dk shivakumar
ബാലവേല; 29 കുട്ടികളെ രക്ഷപ്പെടുത്തി മുഖ്യമന്ത്രി ഡികെ ശിവകുമാർ, കടയുടമകൾക്കെതിരെ കേസ്
ബെംഗളൂരു: യശ്വന്ത്പൂരിലെ എപിഎംസി മാർക്കറ്റിൽ ബാലവേല കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടിക്ക് നിർദ്ദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബാലവേലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയ അദ്ദേഹം, അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. എപിഎംസി മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ശിവകുമാർ ചില കടകളിൽ കുട്ടികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. സന്ദർശനത്തിനിടെ കർഷകരുമായും തൊഴിലാളികളുമായും വ്യാപാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി പരാതികൾ കേട്ടു. ഇതിനിടെയാണ് Read More…
മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലേക്ക്
ബെംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തിങ്കളാഴ്ച ഡൽഹിയിലേക്ക് പോകും. കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജൂൺ 3ന് വൈകിട്ട് 4.05ന് ലോക് ഭവൻ പരിസരത്ത് വെച്ചാണ് ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഏതാനും മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ശനിയാഴ്ചയാണ് ശിവകുമാറിനെ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ഉൾപ്പെടെ 34 അംഗ മന്ത്രിസഭയ്ക്കാണ് കർണാടകയിൽ Read More…
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകാൻ സാധ്യതയെന്ന് കോൺഗ്രസ് എംഎൽഎ
കർണാടകയിൽ നേതൃത്വമാറ്റ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകാൻ “വലിയ സാധ്യത”യുണ്ടെന്ന് കോൺഗ്രസ് എംഎൽഎ അശോക് പട്ടൺ വ്യക്തമാക്കി. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അശോക് പട്ടൺ പ്രതികരിച്ചത്. ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള സാധ്യത “100 ശതമാനം” ഉണ്ടെന്നും പാർട്ടിക്കുള്ളിൽ അതിനുള്ള പ്രതീക്ഷ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തിന് കീഴിൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണി ഉണ്ടാകാമെന്ന് സൂചന നൽകിയ പട്ടൺ, നിലവിലെ മന്ത്രിസഭയിലെ 15 മുതൽ 20 വരെ മന്ത്രിമാർക്ക് സ്ഥാനം ഒഴിയേണ്ടി വരാമെന്നും Read More…


