Kerala News

കോവളം മുതൽ മാട്ടുപ്പെട്ടി വരെ: സീ പ്ലെയിന് സർവീസ് കൊച്ചിയിൽ തുടക്കം കുറിച്ചു

കൊച്ചി: അരമണിക്കൂർ കൊണ്ട് മാട്ടുപ്പെട്ടിയിലെത്തിയ ആദ്യ സീ പ്ലെയിന് ബോൾഗാട്ടിയിൽ വാട്ടർ സല്യൂട്ടോടെ വമ്പിച്ച വരവേൽപ്പ് . കരയിലും വെള്ളത്തിലും പറന്നിറങ്ങാനാകുന്ന ഈ ആംഫീബിയൻ വിമാന സർവീസ്, കോച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാര പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാറിന്റെ “ഉഡാൻ” പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി, പ്രാദേശിക ടൂറിസം മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എയർ സ്ട്രിപ്പ് ഇല്ലാത്ത നദികൾ, കായലുകൾ, ഡാമുകൾ എന്നിവയിലൂടെ വിവിധ ജില്ലകളെ ബന്ധിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി എന്നിവ ഉൾപ്പെട്ട ടൂറിസം സർക്യൂട്ടുകൾ കൂടി പരിഗണനയിൽ ഉണ്ട്.

“ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ കേരളം മാലദ്വീപിനെ പോലെ ഒരു വിനോദസഞ്ചാര ആകർഷണ കേന്ദ്രമാകും,” എന്ന് ട്രാൻസ്‌പോർട്ട്, ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ അഭിപ്രായപ്പെട്ടു..

Leave a Reply

Your email address will not be published. Required fields are marked *