സനാതനധർമ്മം ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് അദ്ദേഹം പറഞ്ഞു
എല്ല ആനുകൂല്യങ്ങളും ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി കൊടുക്കുവാൻ എൽഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്
മതത്തിൻ്റെ പേരിൽ മലപ്പുറം ജില്ല പിടിച്ചു വാങ്ങിയ കക്ഷികൾ ഇപ്പോൾ മലബാർ സംസ്ഥാനത്തിനായി മുറവിളി കൂട്ടുകയാണ്ഈ സ്വപ്നം പൂവണിയില്ലെന്ന് അദ്ദേഹം പറഞ്ഞു
പാപ്പനംകോട് സുധീർ രക്ഷാധികാരിയായി 20 അംഗ സമിതിക്ക് രൂപം നൽകി
108 വർഷം കഴിഞ്ഞ് പ്രതിഷ്ഠ നടത്തുന്ന മഹാശിവലിംഗത്തിൽ സന്യാസിമാർ അർച്ചനയും അഭിഷേകവും നടത്തി
സദ്ഗുരു ആശ്രമം മഠാധിതിപതി മുരളീധര സ്വാമികൾ,ചെങ്കോട്ടുകോണം ആശ്രമം ശശി സ്വാമികൾ,വിശ്വ വിഷ്ണു പ്രതിഷ്ഠാൻ പ്രസിഡണ്ട് ഹരിഹരൻ മാസ്റ്റർ, ഹനുമാൻ സേന ഓർഗനൈസിംഗ് സെക്രട്ടറി ചൈതന്യ ചക്രവർത്തി,മഹാ ലിംഗ ഘോഷയാത്ര പ്രമുഖ് ജയൻ കൈമനം,എന്നിവർ സംസാരിച്ചു
ജില്ലാ ചെയർമാൻ ശിവൻ നെടുമങ്ങാട്,ബിജു മൂലങ്കര രാധാകൃഷ്ണൻ കൊല്ലം, റിനിൽ തൃശൂർ,ആർ ജയകൃഷ്ണൻ, ജി പ്രകാശ്, പി ശാലു എന്നിവർ നേതൃത്വം വഹിച്ചു എൻ എം ഷാനവും സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു