കൊച്ചി: ലോകത്തെ ട്രെന്‍ഡിങ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഇടം പിടിച്ച് കൊച്ചി. 2026-ല്‍ ലോകം കാണേണ്ട 10 ട്രെന്‍ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായാണ് കൊച്ചി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആഗോള തലത്തില്‍ ശ്രദ്ധേയമായ ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റായ ബുക്കിങ്.കോം ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിയറ്റ്‌നാം, സ്‌പെയിന്‍, കൊളംബിയ, ചൈന, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പമാണ് കൊച്ചി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക പ്രദേശമാണ് കൊച്ചി. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് കൊച്ചിയുടെ സ്ഥാനം. നൂറ്റാണ്ടുകളുടെ വ്യാപാരം സംസ്കാര Read More…
Tag: kochi
കുറഞ്ഞ നിരക്ക്; സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി കൊച്ചിയിലും തിരുവനന്തപുരത്തും പൂര്‍ണ സജ്ജം, ‘കേരള സവാരി 2.0’
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ/ ടാക്സി പ്ലാറ്റ്‌ഫോമായ കേരള സവാരി 2.0 പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് കേരള സവാരി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഡിസംബറോടെ കേരള സവാരി ഒരു മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാന ആപ്പ് ആയി മാറും. മെട്രോ, വാട്ടര്‍ മെട്രോ, മെട്രോ ഫീഡര്‍ ബസുകള്‍, ഓട്ടോകള്‍, കാബുകള്‍ എന്നിവയെ ഏകോപിപ്പിക്കുന്ന ഈ സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി Read More…
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി; നഗരത്തില്‍ ഗതാഗത നിയന്ത്രണം
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. ഇന്ന് എറണാകുളത്ത് ബിജെപി സംസ്ഥാന നേതൃയോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, Read More…
കൊച്ചിയിലും ഡബിള്‍ ഡെക്കര്‍ ബസ് ടൂറിസം: നഗരക്കാഴ്ചകള്‍ ആസ്വദിക്കാം ജൂലൈ 13 മുതല്‍
കൊച്ചി: തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ ‘നഗരക്കാഴ്ചകള്‍’ ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചിയിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്. വൈകിട്ട് ആറിന് ബോട്ട് ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചടങ്ങിലാണ് യാത്രയ്ക്ക് തുടക്കമാകുക. ഓപ്പണ്‍ ഡബിള്‍ ഡെക്കര്‍ ബസാണ് സര്‍വീസ് നടത്തുന്നത്. ബസിന്റെ ട്രെയല്‍ റണ്‍ നേരത്തെ നടത്തിയിരുന്നു. മേല്‍ഭാഗം തുറന്ന ബസില്‍ Read More…
കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ ചൂഷണത്തിനെതിരെയും നിരക്ക് ഏകീകരണത്തിനായും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് (തിങ്കള്‍) കൊച്ചിയില്‍ പണിമുടക്കില്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി കമ്യൂണിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വിവിധ യൂണിയനുകളും സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി അടക്കമുള്ള യൂണിയനുകള്‍ പ്രതിഷേധത്തില്‍ പങ്കുചേരും. കൊച്ചിയിലെ കലക്ടറേറ്റിന് മുമ്പില്‍ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്ന നഗരമാണു കൊച്ചി. അതുകൊണ്ടു Read More…
കൊച്ചിയില്‍ ആറു വയസുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കൊച്ചി: കാക്കനാട് സ്‌കൂളിലെ ആറു വയസുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് രോഗബാധിതന്‍. കുട്ടി നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കാക്കനാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍
കൊച്ചി: കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സ. ഏഴും എട്ടും വയസ്സുള്ള കുട്ടികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതേ സ്‌കൂളില്‍ നിന്നുള്ള മൂന്നുപേര്‍ കൂടി സമാന ലക്ഷണങ്ങളുമായി ചികിത്സയിലാണ്. കടുത്ത തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന സംശയം ഉണര്‍ന്നെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. രണ്ട് കുട്ടികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും, അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗബാധയെ Read More…
കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം; നിയമലംഘകരെതിരെ കടുത്ത നടപടി
കൊച്ചി: നഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമിതമായ ഹോൺ ഉപയോഗം മൂലമുള്ള ശബ്ദ മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും കുറയ്ക്കുന്നതിനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേക ബോധവത്ക്കരണവും പരിശോധനകളും നടക്കും. ‘നോ ഹോൺ ഡേ’യുടെ ഭാഗമായി ബസ് സ്റ്റാൻഡുകളും ഓട്ടോ സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ ഉണ്ടാകും. ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ Read More…
മംഗളവനം മുതൽ ദർബാർ ഹാൾ വരെ സൈലന്റ് സോൺ; വാഹന ഹോൺ നിരോധിക്കും
കൊച്ചി നഗരത്തിലെ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള പ്രദേശം സൈലന്റ് സോൺ ആക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പിന് ഉടൻ ആരംഭിക്കാൻ നിർദ്ദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി, കലാലയങ്ങൾ, ജനറൽ ആശുപത്രി എന്നിവ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വാഹന ഹോൺ നിരോധിക്കുകയാണ് പ്രധാന ലക്ഷ്യം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും, വെള്ളക്കെട്ട് ഒഴിവാക്കാൻ ഭൂഗർഭ പമ്പുകളും Read More…
കൊച്ചി സ്മാർട്ട് സിറ്റി; സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്. യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും സർക്കാരുകൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ 246 ഏക്കർ സ്ഥലം സർക്കാരിന് താത്പര്യമുള്ളവർക്ക് കൈമാറാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയമുണ്ട്. നിലവിൽ ഈ സ്ഥലത്തിൻ്റെ പല ഭാഗങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പിണറായി വിജയൻ സർക്കാരിൻ്റെ അലംഭാവം Read More…








