Kerala News Politics

കൊച്ചി സ്മാർട്ട് സിറ്റി; സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്. യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും സർക്കാരുകൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ 246 ഏക്കർ സ്ഥലം സർക്കാരിന് താത്പര്യമുള്ളവർക്ക് കൈമാറാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയമുണ്ട്. നിലവിൽ ഈ സ്ഥലത്തിൻ്റെ പല ഭാഗങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പിണറായി വിജയൻ സർക്കാരിൻ്റെ അലംഭാവം വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *