തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു. ഹൈക്കോടതി നല്കിയ പുതിയ നിർദേശങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ സാദ്ധ്യമല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഡിസംബര്‍ 8-ന് ജില്ലാതല പ്രതിഷേധ കണ്വെന്ഷന് സംഘടിപ്പിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ തീരുമാനം വൈകാതെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Related Articles
ഇരിങ്ങാലക്കുട കോടതി സമുച്ചയം/ രണ്ടാംഘട്ട നിർമ്മാണത്തിന് നാളെ തുടക്കമാകും: മന്ത്രി ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് നാളെ (ഫെബ്രുവരി 10) തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. രാവിലെ 10 മണിക്ക് മന്ത്രി ഡോ ബിന്ദു നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥി ആയിരിക്കും. 64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 Read More…
ബൈക്കിന് തകരാർ, വില 84803 രൂപയും പലിശയും നഷ്ടം 15000 രൂപയും നൽകുവാൻ വിധി.
ബൈക്കിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വിയ്യൂർ തോട്ടിപ്പുറത്ത് വീട്ടിൽ സുജിത്ത് സുരേന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നെല്ലുവായിലുള്ള ശ്രീ രുദ്ര ബജാജ് ഉടമക്കെതിരെയും മണ്ണുത്തിയിലെ ഗ്രാൻഡ് മോട്ടോർസ് ഉടമക്കെതിരെയും പൂനെയിലെ ബജാജ് ഓട്ടോ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്. സുജിത്ത് സുരേന്ദ്രൻ 84803 രൂപ നൽകിയാണ് ബജാജ് കമ്പനിയുടെ പൾസർ ബൈക്ക് വാങ്ങുകയുണ്ടായത്. വാഹനത്തിന് വ്യത്യസ്തമായ ഒട്ടേറെ തകരാറുകൾ കാട്ടിയിരുന്നു. പരാതിപ്പെട്ടിട്ടും എതിർകക്ഷികൾക്ക് തകരാറുകൾ പരിഹരിക്കുവാനായില്ല. തുടർന്ന് ഹർജി Read More…
ദുരിതബാധിതർക്ക് പഴകിയ ഭക്ഷണം നൽകിയ സംഭവം:-വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.