തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു. ഹൈക്കോടതി നല്‍കിയ പുതിയ നിർദേശങ്ങള്‍ പാലിച്ച് പൂരം നടത്താന്‍ സാദ്ധ്യമല്ലെന്ന് ദേവസ്വങ്ങള്‍ അറിയിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഡിസംബര്‍ 8-ന് ജില്ലാതല പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ തീരുമാനം വൈകാതെ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.