Kerala News

എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് ഇന്ന് അവധി; കായികമേളയുടെ സമാപനച്ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം

കൊച്ചി: എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് (പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ) ഇന്ന് അവധി. സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിനോട് അനുബന്ധിച്ചാണ് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചത്.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന സമാപനച്ചടങ്ങിൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് കലക്ടർ നിർദേശിച്ചു. വിദ്യാര്‍ഥികളെ അധ്യാപകര്‍ കോളജ് ഗ്രൗണ്ടില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുപോകേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു.

സമാപനച്ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. 78 ഇനങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും മലപ്പുറം ഐഡിയൽ കടകശേരി സ്കൂൾ 66 പോയിന്റോടെ കിരീടം ഉറപ്പിച്ചിരിക്കുകയാണ്. മൂന്നാം തവണയാണ് ഈ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. 38 പോയിന്റോടെ കോതമംഗലം മാർ ബേസിൽ സ്കൂൾ രണ്ടാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *