കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വാരാണസിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക. ചെയര്‍ കാറിന് 1095യും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. കഴിഞ്ഞദിവസം വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പതിവ് സര്‍വീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആര്‍ Read More…
Tag: ernakulam
ബെംഗളൂരു-എറണാകുളം വന്ദേഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച്ച മുതൽ യാത്ര ചെയ്യാം
ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ Read More…
എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ
ചെന്നൈ: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയിവേ. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനം കൂടിയാണിത്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. ട്രെയിന്‍ രാവിലെ 5 മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. മടക്ക യാത്രയില്‍ ഉച്ചയ്ക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവില്‍ എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. Read More…
5 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര; തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്
തൃശൂര്‍: തൃശൂര്‍-എറണാകുളം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 11 മണിയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് ഇന്ന് രാവിലെയും തുടര്‍ന്നു. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയാണ് ഗതാഗതം ഇഴഞ്ഞു നീങ്ങുന്നത്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയില്‍ 5 കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ട നിരയുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ചാലക്കുടി വഴി പോയാല്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങും. പാലക്കാട് തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ മാള വഴി പോകാന്‍ നിര്‍ദ്ദേശം. എറണാകുളത്തേക്ക് പോകേണ്ടവര്‍ കൊടുങ്ങല്ലൂര്‍ പറവൂര്‍ Read More…
കുട്ടികളിലെ മയക്കുമരുന്നുപയോഗം: കേസുകള്‍ കൂടുതല്‍ എറണാകുളത്ത്, 10 വര്‍ഷത്തെ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗ ഭീഷണി തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികള്‍ ഫലപ്രദമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസിറ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേരള സ്റ്റേറ്റ് ലീഗസ് സര്‍വീസസ് അതോറിറ്റി(കെല്‍സ)യും രണ്ട് കുട്ടികളുടെ അമ്മമാര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പരിഗണിക്കുകയായിരുന്നു കോടതി. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കര്‍മ പദ്ധതി തയ്യാറാക്കണമെന്നും കോടതി Read More…
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ വാഹനങ്ങൾക്ക് നിശ്ചിത മാർഗ്ഗനിർദേശങ്ങൾ പാലിക്കണം. ബസ്, ട്രാവലർ തുടങ്ങിയ വലിയ വാഹനങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡ് വഴിയാകും പ്രവേശനം. യാത്രക്കാരെ മോണുമെന്റൽ ഫ്‌ലാഗിന്റെ വലതു വശത്ത് ഇറക്കിയ ശേഷം വീണ്ടും റെയിൽവേ സ്റ്റേഷൻ റോഡ് വഴി തിരികെ പോകണം. ബൈക്ക്, കാറുകൾ എന്നിവ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പ്രവേശിച്ച് മോണുമെന്റൽ ഫ്‌ലാഗിന്റെ ഇടതു Read More…
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ്സ് ക്ലിനിക്ക് തൃശ്ശൂരിലും എറണാകുളത്തും. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി സൗജന്യ ബിസിനസ്സ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024 ഡിസംബര്‍ 21 ന് മുന്‍പായി NBFC യില്‍ ഇമെയില്‍/ ഫോണ്‍ മുഖാന്തിരം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com വിലാസത്തിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടേണ്ടതാണ്. പ്രവാസികള്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും ഇത് സഹായകരമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ Read More…
എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് ഇന്ന് അവധി; കായികമേളയുടെ സമാപനച്ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം
കൊച്ചി: എറണാകുളം ജില്ലയിലെ കേരള സിലബസ് സ്കൂളുകൾക്ക് (പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ) ഇന്ന് അവധി. സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിനോട് അനുബന്ധിച്ചാണ് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ് അവധി പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന സമാപനച്ചടങ്ങിൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് കലക്ടർ നിർദേശിച്ചു. വിദ്യാര്‍ഥികളെ അധ്യാപകര്‍ കോളജ് ഗ്രൗണ്ടില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുപോകേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു. സമാപനച്ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി Read More…
വന്ദേഭാരത് വന്നു, പോയി, ഓണക്കാലത്ത് മലയാളികളെ കൈവിട്ടു!
ബംഗളൂരു – എറണാകുളം വന്ദേഭാരത് സർവീസ് നിർത്തലാക്കിയ തീരുമാനം മലയാളികൾക്ക് ഓണക്കാലത്ത് പ്രതീക്ഷിക്കാത്ത ഒരു ഇരുട്ടടിയായി. തിരക്കേറിയ ഓണക്കാലത്ത് ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമായ ഈ ട്രെയിൻ നിർത്തലാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബസ് ടിക്കറ്റ് നിരക്ക് പറക്കുന്നു: വന്ദേഭാരത് നിർത്തിയതോടെ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയായി ഉയർന്നു. ഓണത്തിന് വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാണ്. ജനപ്രതിനിധികളും യാത്രക്കാരും രംഗത്ത്: സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ Read More…








