Kerala News Politics

വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട: പ്രശാന്ത് മലവയല്‍

കല്‍പ്പറ്റ: വഖ്ഫ് നിയമത്തിന്റെ പേരില്‍ ആരെയും കുടിയിറക്കാമെന്ന് വ്യാമോഹിക്കണ്ട എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു. തലപ്പുഴയിലെ 5.77 ഏക്കര്‍ ഭൂമി തലപ്പുഴ ഹയാത്തുള്‍ ജുമാ അത്ത് പള്ളിയുടെതാണെന്നാണ് അവകാശപ്പെട്ട് പ്രദേശത്തെ പന്ത്രണ്ടോളം കുടുംബങ്ങളെ കുടിയിക്കാനുള്ള നോട്ടീസ് വഖഫ് ബോര്‍ഡ് അയച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ മൂച്ചിയില്‍ കുടുംബത്തിന്റേതാണ് സ്വത്ത് എന്നാണ് വഖഫ് അവകാശപ്പെടുന്നത്. എന്നാല്‍ 1960 കളില്‍ വിലകൊടുത്ത് വാങ്ങി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയാണ് ഇതെല്ലാം. വളരെ സാധാരണക്കാര ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ 5.77 ഏക്കറില്‍ വീടുകളും കൃഷിയുമായി ഉപജീവനം നടത്തുന്നവരാണ് ഇവരില്‍ അധികവും. സാധാരണക്കാരെ വഴിയാധാരമാക്കുന്ന വഖഫ് നടപടിക്കെതിരെ ബിജെപി പോരാടുമെന്നും അതിന് ഏതെറ്റം വരെ പോകണ്ട വന്നാലും പോകുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു. വഖഫ് കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ച വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്തെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബങ്ങളുടെ ആരോപണം. ഇത് ഇടത്, വലത് മുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇവര്‍ ഇത്തരത്തില്‍ ഭീഷണിയുമായിറങ്ങാനുള്ള മറ്റൊരു കാരണം. എന്നാല്‍ എന്‍ഡിഎ സംഖ്യം എന്നും സാധാരണക്കാരോടൊപ്പമാണ് നിലകൊള്ളുന്നതെന്ന് നാട്ടിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *