Death India News

‘ഇടതുപക്ഷത്തിന്റെ തിളക്കം, മികച്ച പാർലമെന്റേറിയൻ’; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, മോദി യെച്ചൂരിയെ മികച്ച പാർലമെന്റേറിയൻ എന്ന നിലയിൽ പൊതുവേദികളിൽ എന്നും സ്മരിക്കപ്പെടും എന്ന് പറഞ്ഞു.

‘യെച്ചൂരിയുടെ വിയോഗം ദുഃഖകരമാണ്. അദ്ദേഹം രാഷ്ട്രീയരംഗത്ത് വിപുലമായ ബന്ധങ്ങൾ നിലനിർത്തിയ നേതാവായിരുന്നു. ഈ ദുഃഖനിമിഷത്തിൽ എന്റെ ചിന്തകൾ യെച്ചൂരിയുടെ കുടുംബത്തോടും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കുമൊപ്പമാണ്’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *