Kerala News

പാസ്‌പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം; പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ

ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷയ്ക്കായി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വിദേശകാര്യ മന്ത്രാലയം. 2023 ഒക്ടോബർ 1-ന് ശേഷം ജനിച്ചവർ, ജനന തീയതി തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് മാത്രം സമർപ്പിക്കേണ്ടതാണെന്ന് പുതിയ നിയമ ഭേദഗതിയിൽ വ്യക്തമാക്കുന്നു.

1980ലെ പാസ്പോര്‍ട്ട് നിയമങ്ങളിലെ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി.1967 ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. ജനന,മരണ രജിസ്ട്രാര്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ 1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ ആക്ട് (1969 ലെ 18) പ്രകാരം അധികാരപ്പെടുത്തിയ അതോറിറ്റി ഇത് നല്‍കണമെന്നും ഗസറ്റില്‍ പറഞ്ഞു.

ഫെബ്രുവരി 28-ന് മുമ്പ് ജനിച്ചവർക്ക്, ജാതി തെളിയിക്കാൻ മറ്റു രേഖകളും ഉപയോഗിക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, സർവീസ് റെക്കോർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, ഇൻഷുറൻസ് പോളിസി ബോണ്ട് എന്നിവ ആധാരമാക്കാം. പുതിയ വ്യവസ്ഥ ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *