Culture India News

റാഞ്ചി രഥയാത്ര; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

റാഞ്ചി: ജഗന്നാഥ സ്വാമി ക്ഷേത്രത്തിലെ വാർഷിക രഥയാത്രയും അനുബന്ധ മേളയും അടുത്തതോടെ റാഞ്ചിയിൽ ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു.

ജൂലൈ 16-ന് നടക്കുന്ന രഥയാത്രയുടെ സുരക്ഷാ ക്രമീകരണങ്ങളും മറ്റ് ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി അഡീഷണൽ ഡയറക്ടർ ജനറൽ (ആസ്ഥാനം) മനോജ് കൗശിക് അധ്യക്ഷനായുള്ള ഉന്നതതല യോഗം ചേർന്നു. ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും ജഗന്നാഥ ക്ഷേത്ര മാനേജിങ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

രഥയാത്ര സമാധാനപരവും സുരക്ഷിതവുമായി നടത്തുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ഏകോപന പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തതെന്ന് മനോജ് കൗശിക് മാധ്യമങ്ങളോട് പറഞ്ഞു.

വാർഷിക രഥയാത്രയിലും അനുബന്ധ മേളയിലും പങ്കെടുക്കുന്ന ഭക്തർക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിവരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *