തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം വഴി മാസം ഒരു കോടി രൂപയാണ് ലഭിച്ചിരുന്നത്. 2021, 2022, 2023 വരെ ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് നാലരക്കോടി രൂപയാണ്. ഈ മാസം ലഭിച്ചത് Read More…
Tag: tourism
മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച; സഞ്ചാരികളുടെ തിരക്ക്
മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവേകിയിട്ടുണ്ട്. മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം Read More…
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് 50% പ്രവേശന ഫീസ് ഇളവ്
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന ഫീസിൽ മുതിർന്ന പൗരൻമാർക്ക് 50% ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2016-19 കാലയളവിൽ കേരള നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിയിലേക്ക് കോഴിക്കോട് ഹ്യൂമൻ റൈറ്റ്സ് ഫോറം പ്രസിഡന്റ് സമർപ്പിച്ച ഹർജിയിലൂടെയാണ് ഈ നീക്കം ആരംഭിച്ചത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർക്ക് ഫീസ് ഇളവ് നൽകണമെന്ന ആവശ്യത്തെ തുടർന്ന് നിയമസഭാ സമിതി ഇതേ കുറിച്ച് സർക്കാരിനോട് നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച നിയമസഭാ സമിതി, Read More…
കോവളം മുതൽ മാട്ടുപ്പെട്ടി വരെ: സീ പ്ലെയിന് സർവീസ് കൊച്ചിയിൽ തുടക്കം കുറിച്ചു
കൊച്ചി: അരമണിക്കൂർ കൊണ്ട് മാട്ടുപ്പെട്ടിയിലെത്തിയ ആദ്യ സീ പ്ലെയിന് ബോൾഗാട്ടിയിൽ വാട്ടർ സല്യൂട്ടോടെ വമ്പിച്ച വരവേൽപ്പ് . കരയിലും വെള്ളത്തിലും പറന്നിറങ്ങാനാകുന്ന ഈ ആംഫീബിയൻ വിമാന സർവീസ്, കോച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാര പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാറിന്റെ “ഉഡാൻ” പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി, പ്രാദേശിക ടൂറിസം മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എയർ Read More…





