കൊച്ചി: അരമണിക്കൂർ കൊണ്ട് മാട്ടുപ്പെട്ടിയിലെത്തിയ ആദ്യ സീ പ്ലെയിന് ബോൾഗാട്ടിയിൽ വാട്ടർ സല്യൂട്ടോടെ വമ്പിച്ച വരവേൽപ്പ് . കരയിലും വെള്ളത്തിലും പറന്നിറങ്ങാനാകുന്ന ഈ ആംഫീബിയൻ വിമാന സർവീസ്, കോച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാര പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാറിന്റെ “ഉഡാൻ” പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി, പ്രാദേശിക ടൂറിസം മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എയർ Read More…
Tag: sea plane service
കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക്; കേരളത്തിൽ സീപ്ലെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു, തിങ്കളാഴ്ച തുടക്കം
തിരുവനന്തപുരം: വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്ന സീപ്ലെയിൻ സർവീസ് കേരളത്തിൽ യാഥാർത്ഥ്യമാകുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചക്ക് വഴിയൊരുക്കുന്ന ഈ സർവീസ് തിങ്കളാഴ്ച തുടക്കമാകും. 11 ന് രാവിലെ 9.30ന് കൊച്ചി കെടിടിസി ബോള്ഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് നിർവഹിക്കും. ഉഡാൻ റീജണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന സീപ്ലെയിൻ സർവീസ്, കേരളത്തിലെ വിമാനത്താവളങ്ങളെയും പ്രധാന ജലാശയങ്ങളെയും തമ്മിൽ കൂടുതൽ നന്നായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. Read More…