ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എന്നാൽ, ഇന്ന് വിശദമായ മൊഴിയെടുപ്പ് നടന്നില്ല. ചില പ്രധാന രേഖകൾ ഹാജരാക്കാൻ സിദ്ദിഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കൈമാറാത്തതിനാൽ വിശദമായ ചോദ്യം ചെയ്യൽ മാറ്റിവച്ചു.
ഈ മാസം 12 ശനിയാഴ്ച വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സിദ്ദിഖിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക.





