India News

മണിപ്പൂരിൽ ആറ് തീവ്രവാദികൾ പിടിയിൽ; മൂന്ന് യുവാക്കളെ രക്ഷപ്പെടുത്തി

മണിപ്പൂരിലെ മൂന്ന് ജില്ലകളിലായി സുരക്ഷാസേന നടത്തിയ പ്രത്യേക ഓപ്പറേഷനുകളിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ള ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്തു.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലംലൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ നോംഗഡ ചാന മേഖലയിൽ നിന്നാണ് നിരോധിത പീപ്പിൾസ് ലിബറേഷൻ ആർമി സംഘടനയിലെ നാല് അംഗങ്ങളെ പോലീസ് പിടികൂടിയത്.

സംഘടനയിലേക്ക് ചേർക്കുന്നതിനായി മൂന്ന് യുവാക്കളെ നിരോധിത സംഘടനയിലെ അംഗങ്ങൾ തടഞ്ഞുവെച്ചിരുന്നു. ഇവരെ സുരക്ഷാസേന രക്ഷപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *