Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു


കേരളത്തില്‍ വേനല്‍മഴ കടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം വന്നതോടെയാണ് സംസ്ഥാനത്ത് വേനല്‍ മഴ ശക്തിയാര്‍ജിക്കുന്നത്. അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും ഉണ്ടായിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

14,15 തിയതികളിലായി മലബാര്‍ മേഖലയിലുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 14ന് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുമായാണ് യെല്ലോ അലര്‍ട്ട് അറിയിപ്പ് വന്നിരിക്കുന്നത്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നും അറിയിപ്പുണ്ട്. മഴ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

Leave a Reply

Your email address will not be published. Required fields are marked *