Business Economy India News

തമിഴ്നാട്ടിൽ 717 മദ്യശാലകൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

തമിഴ്നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ 717 റീട്ടെയിൽ മദ്യശാലകൾ അടയ്ക്കാൻ ഉത്തരവിട്ടു. പൊതുജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ അറിയിച്ചു.

സർക്കാർ പുറത്തിറക്കിയ ഉത്തരവുപ്രകാരം ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 മദ്യശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 മദ്യവില്പനശാലകളും ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 മദ്യശാലകളും അടച്ചുപൂട്ടും.

രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കാനാണ് നിർദേശം. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിജയ് എടുത്ത പ്രധാന തീരുമാനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *