തമിഴ്നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ 717 റീട്ടെയിൽ മദ്യശാലകൾ അടയ്ക്കാൻ ഉത്തരവിട്ടു. പൊതുജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. സർക്കാർ പുറത്തിറക്കിയ ഉത്തരവുപ്രകാരം ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 മദ്യശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 മദ്യവില്പനശാലകളും ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 മദ്യശാലകളും അടച്ചുപൂട്ടും. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കാനാണ് നിർദേശം. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിജയ് എടുത്ത പ്രധാന തീരുമാനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Tag: liquor
‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം
കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്. ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 Read More…
സംസ്ഥാനത്ത് ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം, വില്‍പ്പനയില്‍ കരുനാഗപ്പള്ളി മുന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസമായ ഇന്നലെ മദ്യവില്‍പ്പന തകൃതിയായി നടന്നത്. വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊല്ലം ജില്ലയില്‍ തന്നെയുള്ള ആശ്രാമം ഔട്ട്‌ലെറ്റ് ആണ്. പത്തുദിവസം നീണ്ടുനിന്ന ഈ ഓണസീസണില്‍ 826 കോടിയുടെ മദ്യമാണ് വിറ്റത്. Read More…




