വാണിജ്യ സിലിണ്ടറിൻ്റെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില കൂട്ടി. ചായക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് വര്‍ധിപ്പിച്ചത്. ഒരു ചായക്ക് ഇനി മുതല്‍ 16 രൂപയാണ് വില. കാറ്ററിങ്, ഹോസ്റ്റല്‍ മേഖലകളേയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിത നിലവാരത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്.
ഊണിന് ഇനി മുതല്‍ 120 രൂപയാണ് വില. നോണ്‍ വെജ് വിഭവങ്ങളുടേയും വിലയില്‍ മാറ്റം വന്നിട്ടുണ്ട്. ഇതിനിടെ ഇന്ധനവില വര്‍ധിപ്പിക്കാനാണ് പൊതുമേഖല എണ്ണ കമ്പനികളുടെ ശ്രമം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വില വര്‍ധിപ്പിക്കാനുള്ള അനുമതി കമ്പനികള്‍ക്ക് ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസത്തിനകം പെട്രോളിനും ഡീസലിനും ലിറ്ററിന് 5 രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ വരെ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.





