Education India Kerala Medical News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ


നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ നിന്ന് 3 പേരെയും ഗുഡ്ഗാവ്, നാസിക് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരേയുമാണ് അറസ്റ്റ് ചെയ്തത്.

ജയ്പൂരില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകനായ ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍ എന്നിവരെയാണ് പിടിച്ചത്. ഇവര്‍ 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ വഞ്ചന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *