ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് അനുമതി നല്‍കണമെന്നും Read More…
Tag: cbi
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കൊണ്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. ഇപ്പോള്‍ നടക്കുന്ന സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനുശേഷമാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മിലുള്ള അശുദ്ധി ഗുരുതരമായ കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മഞ്ജുഷയുടെ ഹര്‍ജിയില്‍ പറയുന്നു. മഞ്ജുഷയുടെ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത് അഭിഭാഷകന്‍ Read More…
വാളയാർ കേസിൽ സിബിഐക്കെതിരെ ഹൈക്കോടതിയിൽ മാതാപിതാക്കൾ; കുറ്റപത്രം റദ്ദാക്കണമെന്ന് ഹർജി
കൊച്ചി: വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. കുട്ടികളുടെ മരണം കൊലപാതകമാണെന്നും തുടരന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. സിബിഐ നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നും, കേസിനെ ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമമാണെന്നും മാതാപിതാക്കൾ ആരോപിച്ചു. ഫോറൻസിക് റിപ്പോർട്ടിൽ കുട്ടികളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, കേസിലെ ചില പ്രതികളുടെ സംശയാസ്പദമായ മരണങ്ങളിൽ അന്വേഷണം നടന്നിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റാണ് മാതാപിതാക്കളെ പ്രതികളാക്കി Read More…
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹൈക്കോടതി ഹര്‍ജി തള്ളി
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതായി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ കുടുംബം നൽകിയ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയതിനെ തുടർന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, നീതി ഉറപ്പാക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നത് സംശയാസ്പദമാണെന്നും, കേസിലെ Read More…
വാളയാര്‍ കേസ്: പീഡന വിവരം മറച്ചുവെച്ചു, മാതാപിതാക്കള്‍ക്കെതിരെ കേസ്
കൊച്ചി: വാളയാര്‍ കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതിചേര്‍ത്ത് സിബിഐ. ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡന വിവരം അറിഞ്ഞിട്ടും അതു മറച്ചുവെച്ചല്‍ തുടങ്ങിയ കുറ്റങ്ങളാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ആറ് കേസുകളിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. കുട്ടികള്‍ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായാണ് Read More…




