Kerala News Politics

നവീന്‍ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കും


കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിൻ്റെ മരണം സിബിഐ അന്വേഷിക്കാന്‍ തീരുമാനമായി. തങ്ങളുടെ ആവശ്യം മനസിലാക്കി കൂടെ നിന്ന മുഖ്യമന്ത്രിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു എന്ന് നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ വ്യക്തമാക്കി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ കയറി പെട്ടെന്ന് തന്നെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നു എന്നും അന്വേഷണം സത്യസന്ധമായി നടക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷ ഉണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു.
നിവേദനം കൊടുത്ത ഉടന്‍ തന്നെ ഉത്തരവിറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നാണ് തൻ്റെ ആഗ്രഹമെന്നും പ്രവീണ്‍ അറിയിച്ചു. നിഷ്പക്ഷമായ അന്വേഷണമാണ് ഉണ്ടാകേണ്ടതെന്നും ഇരയുടെ അവകാശമാണതെന്നും ഗൂഢാലോചന പുറത്ത് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *