കേരളത്തിന് ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ പറയുന്നു. കേരള സംസ്ഥാനത്തില്‍ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്ക് വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നതെന്നും ധവളപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ട്രഷറിയിലെ പ്രതിസന്ധിയും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കടമെടുത്ത പണം മാത്രമാണ് ട്രഷറിയില്‍ ഇനിയുള്ളത്. 2026 മാര്‍ച്ച് 31ന് 6,322 കോടി രൂപയാണ് ട്രഷറിയില്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്നത്. ഏപ്രിലില്‍ ഇത് 5,263 കോടി രൂപയും മെയ് 16 വരെ നീക്കിയിരിപ്പായി ഉണ്ടായത് 2,211 കോടി രൂപയുമാണെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വികസന പ്രവൃത്തികള്‍ക്ക് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കാണ് മൂലധനചെലവായിട്ടുള്ളതെന്നും ധവളപത്രത്തില്‍ പറയുന്നുണ്ട്.
അതെസമയം മുന്‍ സര്‍ക്കാരിന്റെ കിഫ്ബിക്കെതിരേയും ധവളപത്രത്തില്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കിഫ്ബിക്ക് ഇതുവരെയായി ഏകദേശം 21,000 കേടി രൂപയുടെ വായ്പാ ബാധ്യതയാണുള്ളത്. കിഫ്ബിയുടെ കടം സംസ്ഥാന കടമായാണ് പരിഗണിക്കുന്നത് എന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആര്‍ടിസി, കെഎസ്ഇബി, കേരള ജല അതോറിറ്റി എന്നീ കേരള പൊതുമേഖല സ്ഥാപനങ്ങള്‍ വലിയതോതില്‍ നഷ്ടത്തിലാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും സംസ്ഥാനത്തിന്റെ നികുതി വരുമാനവും കേന്ദ്ര ധനസഹായവും പ്രതീക്ഷിച്ചതിലും കുറവാണ് ലഭിച്ചത്. ആയതിനാല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിച്ചിരിക്കുകയാണെന്നും ധവളപത്രത്തില്‍ എടുത്ത് പറയുന്നു.





