
ഗുരുവായൂർ ദേവസ്വം സത്രം സർപ്പക്കാവിൽ മീന മാസത്തിലെ അത്തം നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം സമുചിതമായി ആഘോഷിച്ചു. ബ്രഹ്മശ്രീ പാതിരിക്കുന്നത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. രാവിലെ പ്രതിഷ്ഠാ ദിന പൂജ, കലശപൂജ, കലശം ആടൽ എന്നിവ നടന്നു. വൈകുന്നേരം സർപ്പബലിയും നടന്നു. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




