
അഹമ്മദാബാദ്: ഷാർജയിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ 31കാരിയായ യുവതിയെ സ്വർണ ചെയിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 500 ഗ്രാം ഭാരമുള്ള സ്വർണച്ചങ്ങലയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 83.14 ലക്ഷം രൂപ വിലവരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചെന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചതായി അധികൃതർ വ്യക്തമാക്കി.




