കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് പൊലീസ്. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടു പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉത്തരമേഖലാ ഐജിയുടെ ഉത്തരവനുസരിച്ചു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും കുറ്റപത്രത്തിന്റെ കരട് തയാറാക്കി പരാതിക്കാരിയെ ബോധ്യപ്പെടുത്തിയ ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് വാദം കേള്‍ക്കാനായി ഫെബ്രുവരി 19 ലേക്കു മാറ്റി. കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് Read More…
Tag: naveen babu
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിര്‍ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യയ്ക്ക് Read More…
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹൈക്കോടതി ഹര്‍ജി തള്ളി
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതായി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. നവീന്‍ ബാബുവിന്റെ കുടുംബം നൽകിയ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളിയതിനെ തുടർന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചിൽ അപ്പീൽ നൽകിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, നീതി ഉറപ്പാക്കാന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോ എന്നത് സംശയാസ്പദമാണെന്നും, കേസിലെ Read More…
നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നു: കെ.സുരേന്ദ്രൻ
മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ് പുതിയ വാർത്തയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും ഇതിനെ പറ്റി പരാമർശമില്ലാത്തത് സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിൻ്റെ ഇടപെടൽ നടന്നുവെന്നത് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നുറപ്പാണ്. ഉന്നത ഇടപെടൽ നടന്നതിനാൽ സംസ്ഥാന പൊലീസിൻ്റെ അന്വേഷണം പ്രഹസനമാകും. സിബിഐ Read More…
നവീന്ബാബുവിന്റെ മരണം: കണ്ണൂർ കലക്ടർക്കും ടി.വി. പ്രശാന്തിനും കോടതി നോട്ടീസ്
കണ്ണൂർ: എഡിഎം നവീന്ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലടിസ്ഥാനമാക്കി കണ്ണൂർ ജില്ലാ കലക്ടർ അരുണ് കെ വിജയനും പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്. കേസിൽ ലഭ്യമായ തെളിവുകൾ സംരക്ഷിക്കുന്നതിൽ പൊലീസ് വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് കുടുംബം കോടതിയെ സമീപിച്ചത്. അതേസമയം, ജില്ലാ കലക്ടറും ടി.വി. പ്രശാന്തും Read More…
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണം :ഹൈക്കോടതി
കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കെ സമർപ്പിച്ച ഹർജി പരിഗണിച്ച് ഹൈക്കോടതി. കേരള പോലീസിന്റെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് പരിഗണിച്ചത്. നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണത്തിന്റെ കേസ് ഡയറിയും ഫയലുകളും ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ, പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയാനായി ഹർജിയിൽ ആവശ്യപ്പെട്ട ഇടക്കാല സ്റ്റേ Read More…





