സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. ആശുപത്രികൾ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. പ്രധാന ആശുപത്രികളിൽ ഫീവർ ക്ലിനിക് ഉറപ്പാക്കും. ഐഎംഎ, ഐഎപി മുതലായ Read More…
* പത്ത് വർഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികൾ പുതു ജീവിതത്തിലേക്ക് എറണാകുളം ജനറൽ ആശുപത്രി സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ്. പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹിൽ ടുഗദർ പദ്ധതിയിലൂടെയാണ് ഇവർക്ക് സാന്ത്വനമായത്. ആത്മാർത്ഥ സേവനം നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ Read More…
മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണസംഗമവും വിരുന്നും നിയമസഭാ സമുച്ചയത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ ബി ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, ഡോ ആർ ബിന്ദു, ചിഞ്ചു റാണി, വീണാ ജോർജ്ജ്, പി എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, വി എൻ വാസവൻ, ജി ആർ അനിൽ, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം. എൽ. എമാർ, ജോൺ ബ്രിട്ടാസ് എം പി, മേയർ ആര്യ രാജേന്ദ്രൻ, മറ്റു ജനപ്രതിനിധികൾ Read More…