
വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായത്.
ഊർജം, നിർണായക ധാതുക്കൾ, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ച നടത്തി.

ലാറ്റിൻ അമേരിക്കയിലെ പ്രധാന പങ്കാളികളിലൊന്നാണ് വെനസ്വേലയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ആഗോള ദക്ഷിണ രാജ്യങ്ങളുടെ വികസനത്തിന് ഇന്ത്യ-വെനസ്വേല സഹകരണം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി സഹകരണം തുടരുമെന്ന് നേതാക്കൾ ഉറപ്പുനൽകി.




