India Kerala News Politics

മോദിയുടെ ജന്മദിനത്തിൽ മഹിളാമോർച്ച മധുരവിതരണം നടത്തി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസനത്തിനും സ്ത്രീശാക്തീകരണത്തിനും ജനക്ഷേമത്തിനും വലിയ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ജന്മദിനാഘോഷങ്ങൾ സേവനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ആചരിക്കണമെന്നും അവർ പറഞ്ഞു.

മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സമ്പൂർണ, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സീന ശശി, ജില്ലാ ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, ബിജെപി ജില്ലാ സെക്രട്ടറിമാരായ പൂർണിമ സുരേഷ്, വിൻഷി അരുൺകുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റുമാരായ ആശ, രേഷ്മ നിമേഷ്, ജില്ലാ ഭാരവാഹികളായ ശ്രീതി, ജ്യോതി, പ്രിയ അനിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *