കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പരീക്ഷാ പരിഷ്‌കാരങ്ങൾക്കായുള്ള ഉന്നതതല സമിതിക്ക് സമഗ്രമായ ശുപാർശകൾ സമർപ്പിക്കുമെന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അറിയിച്ചു. ഓഗസ്റ്റ് 1, 2 തീയതികളിൽ ആലുവയിൽ നടന്ന എബിവിപിയുടെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി (സി.ഡബ്ല്യു.സി) യോഗത്തിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മത്സരപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് സമിതിക്ക് നൽകുകയെന്ന് എബിവിപി വ്യക്തമാക്കി. ഝാർഖണ്ഡ് പബ്ലിക് Read More…
Tag: neet 2026
നീറ്റ് യുജി കൗൺസിലിംഗ് ഓഗസ്റ്റ് 4 മുതൽ, ക്ലാസുകൾ സെപ്തംബർ 8ന് ആരംഭിക്കും
ന്യൂഡൽഹി: എംബിബിഎസ് ഉൾപ്പെടെയുള്ള ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള നീറ്റ് യുജി 2026 പ്രവേശനത്തിനായുള്ള അഖിലേന്ത്യാ ക്വാട്ട (AIQ) കൗൺസിലിംഗ് ഓഗസ്റ്റ് 4 മുതൽ ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) അറിയിച്ചു. പ്രഖ്യാപിച്ച കൗൺസിലിംഗ് ഷെഡ്യൂൾ പ്രകാരം, ആദ്യഘട്ട കൗൺസിലിംഗ് ഓഗസ്റ്റ് 4 മുതൽ 17 വരെ നടക്കും. അഖിലേന്ത്യാ ക്വാട്ട സീറ്റുകൾക്കൊപ്പം ഡീംഡ് സർവകലാശാലകളിലെയും കേന്ദ്ര സർവകലാശാലകളിലെയും പ്രവേശനങ്ങളും ഇതിൽ ഉൾപ്പെടും. ആദ്യഘട്ടത്തിൽ സീറ്റ് ലഭിക്കുന്നവർക്ക് ഓഗസ്റ്റ് 22 വരെ കോളേജുകളിൽ പ്രവേശനം പൂർത്തിയാക്കാം. രണ്ടാംഘട്ട Read More…
നീറ്റ് ഫീസ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 22 വരെ നീട്ടി
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി 2026 പരീക്ഷയുടെ ഫീസ് റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 22 വരെ ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) നീട്ടി. നീറ്റ്-യുജി 2026 പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുമെന്ന് എൻ ടി എ പ്രഖ്യാപിച്ചു. പുതുതായി നടക്കുന്ന പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് പരീക്ഷാഫീസ് ഈടാക്കില്ലെന്നും എൻടിഎ വ്യക്തമാക്കി. റദ്ദാക്കിയ പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ ഇതിനകം അടച്ച ഫീസ് പൂർണമായും തിരികെ നൽകുമെന്നും ഏജൻസി അറിയിച്ചു. ഇതുവരെ Read More…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സിബിഐ
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ നിന്ന് 3 പേരെയും ഗുഡ്ഗാവ്, നാസിക് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരേയുമാണ് അറസ്റ്റ് ചെയ്തത്. ജയ്പൂരില്‍ നിന്ന് യുവമോര്‍ച്ച പ്രവര്‍ത്തകനായ ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍ എന്നിവരെയാണ് പിടിച്ചത്. ഇവര്‍ 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്നത വിദ്യാഭ്യാസവകുപ്പിൻ്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വിശ്വാസ വഞ്ചന വകുപ്പുകള്‍ Read More…




