ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി 2026 പരീക്ഷയുടെ ഫീസ് റീഫണ്ടിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 22 വരെ ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) നീട്ടി.
നീറ്റ്-യുജി 2026 പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുമെന്ന് എൻ ടി എ പ്രഖ്യാപിച്ചു. പുതുതായി നടക്കുന്ന പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് പരീക്ഷാഫീസ് ഈടാക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.
റദ്ദാക്കിയ പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ ഇതിനകം അടച്ച ഫീസ് പൂർണമായും തിരികെ നൽകുമെന്നും ഏജൻസി അറിയിച്ചു.
ഇതുവരെ ഏകദേശം 13 ലക്ഷം വിദ്യാർത്ഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുതുക്കിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇനിയും ബാങ്ക് വിവരങ്ങൾ സമർപ്പിക്കാത്ത വിദ്യാർത്ഥികൾ പുതുക്കിയ അവസാന തീയതിക്ക് മുൻപ് നടപടികൾ പൂർത്തിയാക്കണമെന്ന് എൻടിഎ നിർദേശിച്ചു.





