കർഷക മോർച്ച തൃശൂർ സിറ്റി ജില്ല പ്രസിഡണ്ട് എ ജി രാജേഷ് അധ്യക്ഷത വഹിച്ച ശില്‌പശാല കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം വി രഞ്ജിത്ത് ഉൽഘാടനം ചെയ്തു. ബി ജെ പി തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ രവീന്ദ്രൻ ചക്കുത്ത് വിഷയാവതരണം നടത്തി സംസ്ഥാന വൈസ് പ്രസിഡണ്ട് സജീവൻ അമ്പാടത്ത് , ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മോനോത്ത്പറമ്പിൽ കർഷകമോർച്ച സിറ്റി ജില്ലാ ജനറൽ സെകട്ടറിമാരായ രതീഷ് കടവിൽ, സുശാന്ത് ഐനിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.





