പുതുച്ചേരി മുഖ്യമന്ത്രിയായി അഞ്ചാം തവണ സത്യപ്രതിജ്ഞ ചെയ്ത എൻ രംഗസാമിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു.
ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് സ്ഥാപകനായ രംഗസ്വാമി രണ്ട് മന്ത്രിമാരോടൊപ്പമാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ, രംഗസ്വാമി പരിചയസമ്പന്നനും കാര്യക്ഷമനുമായ ഭരണാധികാരിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുച്ചേരിയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ജനങ്ങളുടെ ക്ഷേമത്തിനായി പുതുച്ചേരി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, പുതിയ ഭരണകാലത്തിന് ആശംസകളും നേർന്നു.





