“കേരളത്തിലെ ഏറ്റവും വിഷകരമായ ഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ, ജയിൽ ചപ്പാത്തി എന്ന് പറയേണ്ടിവരും…”സ്വാമി ആനന്ദവനം ഭാരതി നടത്തിയ ഈ പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം മാത്രമല്ല, ആ ഭക്ഷണം തയ്യാറാക്കുന്ന വ്യക്തിയുടെ മനോഭാവവും അതിന്റെ ഭാഗമാണെന്ന ആശയമാണ് അദ്ദേഹം പങ്കുവെച്ചത്. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ലെന്നും, വ്യാപാരലക്ഷ്യത്തോടെ തയ്യാറാക്കുന്ന ഭക്ഷണത്തിൽ അത് പാകം ചെയ്യുന്നയാളുടെ ചിന്തകളും സാഹചര്യങ്ങളും സ്വാധീനം ചെലുത്താമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ പഴയകാലത്ത് പരിചയമുള്ള വീടുകളിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും, യാത്രകളിൽ Read More…
Tag: food
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി തർക്കം
ഗുരുഗ്രാം: തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം ഗുരുഗ്രാമിലെ സെക്ടർ 67ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ശ്രീ വർധമാൻ മന്ത്ര സൊസൈറ്റിയിൽ സംഘർഷം ഉണ്ടായത്. സെക്ടർ-65 പൊലീസിൽ നൽകിയ പരാതിപ്രകാരം, സൊസൈറ്റിക്ക് പുറത്ത് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുകയായിരുന്ന രണ്ട് സ്ത്രീകളെ ചില താമസക്കാർ ചേർന്ന് ആക്രമിച്ചുവെന്നാണ് ആരോപണം. തങ്ങളെ മർദിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തതായി സ്ത്രീകൾ പരാതിയിൽ പറയുന്നു. സംഭവം മൊബൈൽ Read More…
ഓണം മുന്നിൽ കണ്ട് കോഴിയിറച്ചിക്ക് വില കൂട്ടി: ഓണത്തിന് കോഴിയിറച്ചി വേണ്ട എന്ന് മലയാളി തീരുമാനിച്ചാൽ ഈ ചൂഷണം അവസാനിക്കും
മലയാളിയുടെ ദേശീയോത്സവമായ ഓണം സമൃദ്ധിയുടെയും ഒരുമയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ്. കാലങ്ങളായി തുടരുന്ന പരമ്പരാഗത രീതി അനുസരിച്ച് പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തിയുള്ള വിഭവസമൃദ്ധമായ ഓണസദ്യയാണ് ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണം. എന്നാൽ, ആധുനിക കാലഘട്ടത്തിൽ മലയാളിയുടെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഭൂരിഭാഗം വീടുകളിലും ഓണ നാളുകളിലെ തുടർന്നുള്ള ദിവസങ്ങളിലോ ഉത്രാടപ്പാച്ചിലിന്റെ സമയത്തോ ഇറച്ചിയും മീനും ഭക്ഷണമേശയിലെ പ്രധാന വിഭവങ്ങളായി മാറി. മലയാളിയുടെ ഈ മാറിയ ഭക്ഷണശീലത്തെയും ആവശ്യകതയെയും ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് വിപണിയിലെ കച്ചവടക്കാരും കോഴി Read More…
സംസ്കാരത്തിലെ മാറ്റവും വർദ്ധിക്കുന്ന ക്യാൻസറും: മലയാളി നേരിടുന്ന ഗുരുതര ആരോഗ്യഭീഷണി
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ് ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള വർദ്ധനവ്. ഒരു കാലത്ത് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം, ഇന്ന് ‘ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനം’ എന്ന വിശേഷണത്തിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. വ്യതിയാനം സംഭവിച്ച ആഹാരരീതികളും അനിയന്ത്രിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗവുമാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. നാവിലെ താൽക്കാലിക രുചിക്കൂട്ടുകൾക്ക് പിന്നാലെ പായുമ്പോൾ സ്വന്തം ആരോഗ്യത്തെയും ജീവനെയും ബലിനൽകുന്ന അവസ്ഥയിലേക്ക് മലയാളി സമൂഹം മാറിപ്പൊയ്ക്കൊണ്ടിരിക്കുന്നു.കേരളീയരുടെ പരമ്പരാഗത ഭക്ഷണക്രമത്തിൽ Read More…
വാണിജ്യ സിലിണ്ടർ വില വർധന: ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിച്ചു
വാണിജ്യ സിലിണ്ടറിൻ്റെ വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില കൂട്ടി. ചായക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് വര്‍ധിപ്പിച്ചത്. ഒരു ചായക്ക് ഇനി മുതല്‍ 16 രൂപയാണ് വില. കാറ്ററിങ്, ഹോസ്റ്റല്‍ മേഖലകളേയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിത നിലവാരത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്.ഊണിന് ഇനി മുതല്‍ 120 രൂപയാണ് വില. നോണ്‍ വെജ് വിഭവങ്ങളുടേയും വിലയില്‍ മാറ്റം വന്നിട്ടുണ്ട്. ഇതിനിടെ ഇന്ധനവില വര്‍ധിപ്പിക്കാനാണ് പൊതുമേഖല എണ്ണ Read More…
ഹൈടെക് ആരോഗ്യഭക്ഷ്യ ഉത്പന്നങ്ങളുമായി കുടുംബശ്രീ; പഞ്ചസാരയില്ലാത്ത പ്രോട്ടീൻ സമൃദ്ധ ഉത്പന്നങ്ങൾ വിപണിയിലേക്ക്
ആലപ്പുഴ: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചസാരയില്ലാത്തതും പ്രോട്ടീൻ സമൃദ്ധവുമായ ഹൈടെക് ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കുടുംബശ്രീ ഒരുങ്ങുന്നു. കാർഷിക ഉപജീവനമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കുന്ന ‘കെ-ടാപ്’ പദ്ധതിയിലെ ‘കെ-ഇന’ വിഭാഗത്തിലൂടെയാണ് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നത്. പദ്ധതിയുടെ ഭാഗമായി 30 പുതിയ സാങ്കേതികവിദ്യകളിലെ പരിശീലനം പൂർത്തിയായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കെ-ടാപ് പദ്ധതിയുടെ ഭാഗമായി സ്വന്തമാക്കിയ 180 സാങ്കേതികവിദ്യകളിൽ നിന്ന് 30 എണ്ണം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ ഇതിനകം പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയുള്ള 30 സാങ്കേതികവിദ്യകളിലാണ് ഇപ്പോൾ പരിശീലനം Read More…
വന്ദേഭാരതില്‍ വിതരണം ചെയ്യാനായിരുന്ന പഴകിയ ഭക്ഷണം പിടികൂടി: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കാറ്ററിങ് സ്ഥാപനത്തിന് എതിരെ നടപടി
കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാനായി തയ്യാറാക്കിയ പഴകിയ ഭക്ഷണം പിടികൂടി. കടവന്ത്രയിലെ സ്വകാര്യ കാറ്ററിങ് സ്ഥാപനമായ ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന സ്ഥലത്തുനിന്നാണ് ആരോഗ്യവകുപ്പ് പരിശോധനയില്‍ ഈ ഭക്ഷണം കണ്ടെടുത്തത്. മുട്ട, സാമ്പാര്‍, ചപ്പാത്തി ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ ദുര്‍ഗന്ധം വിതച്ച് ഈച്ചയിറങ്ങുന്ന നിലയില്‍ കണ്ടെത്തി. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച പൊതികളും ഇവിടെനിന്ന് കണ്ടെടുത്തു. കൈവശം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനത്തിന് നേരത്തെയും മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയതായി അധികൃതര്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ അടങ്ങുന്ന പാചക Read More…
ഭക്ഷ്യവസ്തുക്കൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുത്
ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഉപയോഗിക്കുന്ന പായ്ക്കിംഗ് വസ്തുക്കൾ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ പൊതിയുന്നതിന് പത്രക്കടലാസുകൾ പോലെയുള്ള ഫുഡ് ഗ്രേഡ് അല്ലാത്ത പായ്ക്കിംഗ് വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ലെഡ് പോലെയുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരും. മാത്രല്ല രോഗവാഹികളായ സൂക്ഷമജീവികൾ വ്യാപിക്കുന്നതിനും ഇത് ഇടയാക്കും. എണ്ണ പലഹാരങ്ങളിലെ എണ്ണ നീക്കം ചെയ്യുന്നതിനും പത്രക്കടലാസുകൾ Read More…









