Business Kerala News

ഒറ്റയടിക്ക് 3,680 രൂപ ഇടിവ്; സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം, വെള്ളിയിലും വലിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർച്ചയും ഇടിവും മാറിമാറി കണ്ട സ്വർണവില ഇന്ന് വൻതോതിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 3,680 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,240 രൂപയായി, എങ്കിലും വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ്.

ഗ്രാമിന് 460 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,155 രൂപയായി. ഇന്നലെ രാവിലെ പവൻക്ക് ഏകദേശം 5,000 രൂപ ഉയർന്ന സ്വർണവില ഉച്ചയോടെ 800 രൂപ കുറയുകയും ചെയ്തിരുന്നു. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവൻ സ്വർണത്തിന്റെ സർവകാല റെക്കോർഡ്. ഡിസംബർ 23-നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതകളും വിലചലനങ്ങളുമാണ് കേരളത്തിലെ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധർ പറയുന്നു.

വെള്ളിവിലയും ഇടിഞ്ഞു
സ്വർണത്തിനൊപ്പം സംസ്ഥാനത്ത് വെള്ളിവിലയും കുത്തനെ കുറഞ്ഞു. ഒരു കിലോ വെള്ളിക്ക് ഇന്ന് 3,00,000 രൂപയാണ് വില. ഒറ്റയടിക്ക് 20,000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 20 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം വെള്ളിയുടെ വില 300 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *