മണിപ്പൂരിലെ മൂന്ന് ജില്ലകളിലായി സുരക്ഷാസേന നടത്തിയ പ്രത്യേക ഓപ്പറേഷനുകളിൽ നിരോധിത സംഘടനകളുമായി ബന്ധമുള്ള ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലംലൈ പൊലീസ് സ്റ്റേഷൻ പരിധിയിലെ നോംഗഡ ചാന മേഖലയിൽ നിന്നാണ് നിരോധിത പീപ്പിൾസ് ലിബറേഷൻ ആർമി സംഘടനയിലെ നാല് അംഗങ്ങളെ പോലീസ് പിടികൂടിയത്. സംഘടനയിലേക്ക് ചേർക്കുന്നതിനായി മൂന്ന് യുവാക്കളെ നിരോധിത സംഘടനയിലെ അംഗങ്ങൾ തടഞ്ഞുവെച്ചിരുന്നു. ഇവരെ സുരക്ഷാസേന രക്ഷപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Tag: manipur
മണിപ്പൂരിൽ വൻ ആയുധശേഖരം പിടികൂടി
മണിപ്പൂരിലെ പടിഞ്ഞാറെ ഇംഫാൽ ജില്ലയിൽ സുരക്ഷാസേന നടത്തിയ രണ്ട് പ്രത്യേക ഓപ്പറേഷനുകളിൽ 20ഓളം തോക്കുകളും വെടിക്കോപ്പുകളും പിടികൂടി. ലാംഫെൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാംഗോൾ മലനിരകളിൽ നടത്തിയ പരിശോധനയിലാണ് 16 ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങളിൽ പത്ത് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ, ഒരു .303 റൈഫിൾ, ഡിറ്റണേറ്റർ, അഞ്ച് ലൈവ് റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. ആയുധശേഖരവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
മണിപ്പൂരിൽ പുതിയ സർക്കാർ; മുഖ്യമന്ത്രി-മന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ ആശംസയും പിന്തുണയും
മണിപ്പൂരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. , സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന വിധത്തിൽ പുതിയ സർക്കാർ സമർപ്പണത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ പുറത്തുവിട്ട സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും വികസനവും സമവായപൂർണ വളർച്ചയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച ഭരണവും ജനക്ഷേമവും ശക്തിപ്പെടുത്തുന്നതിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മണിപ്പൂരിന്റെ സ്ഥിരതക്കും പുരോഗതിക്കും Read More…
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം അവസാനിച്ചു; ബിജെപി സര്‍ക്കാര്‍ ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എടുത്ത ഈ തീരുമാനത്തോടെ സംസ്ഥാനത്ത് പുതിയ ബിജെപി സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹത്തെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബുധനാഴ്ച ഖേംചന്ദ് സിങ് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. Read More…
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും, ആദ്യ സന്ദര്‍ശനം, കനത്ത സുരക്ഷ
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാഷ്ട്രപതിയെ സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇംഫാലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാല്‍ വിമാനത്താവള റോഡില്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തി. കൂടാതെ രാഷ്ട്രപതിയെ നഗരത്തിലുടനീളം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും വെച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. ഇംഫാലില്‍ എത്തുമ്പോള്‍ രാഷ്ട്രപതിയെ Read More…
മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: മണിപ്പൂരിൽ ഇനി മുതൽ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജി വച്ചതിനു ശേഷം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്നതിനിടെ, ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് നിർണായക വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്തിന്റെ പ്രസിഡന്റായ ദ്രൗപതി മുര്‍മു ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ധാരണയായില്ല. സ്പീക്കർ ടി.എസ്. സിംഗ് അനുകൂലികൾ ഒരു Read More…







