കൊച്ചി: അരമണിക്കൂർ കൊണ്ട് മാട്ടുപ്പെട്ടിയിലെത്തിയ ആദ്യ സീ പ്ലെയിന് ബോൾഗാട്ടിയിൽ വാട്ടർ സല്യൂട്ടോടെ വമ്പിച്ച വരവേൽപ്പ് . കരയിലും വെള്ളത്തിലും പറന്നിറങ്ങാനാകുന്ന ഈ ആംഫീബിയൻ വിമാന സർവീസ്, കോച്ചി ബോൾഗാട്ടി പാലസിൽ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാര പ്രോത്സാഹനത്തിനായി കേന്ദ്ര സർക്കാറിന്റെ “ഉഡാൻ” പദ്ധതിയുടെ ഭാഗമായ ഈ പദ്ധതി, പ്രാദേശിക ടൂറിസം മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. എയർ Read More…
Tag: sea plane
ബോട്ടുകൾക്ക് ക൪ശന നിയന്ത്രണം
സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതും പരീക്ഷണപ്പറക്കൽ നടത്തുന്നതുമായും ബന്ധപ്പെട്ട് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധന ബോട്ട്, ടൂറിസ്റ്റ് ബോട്ടുകൾ, കെഎസ്ഐഎ൯സി ബോട്ട്, വാട്ട൪ മെട്രോ, മറ്റ് സ്വകാര്യ ബോട്ടുകൾ തുടങ്ങിയവയെക്കെല്ലാം ക൪ശന നിയന്ത്രണമേ൪പ്പെടുത്തുമെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പറഞ്ഞു. സീപ്ലെയ്൯ ബോൾഗാട്ടി മറീനയിലിറങ്ങുന്ന നവംബ൪ 10 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 4.30 വരെയും വിമാനം മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണപ്പറക്കൽ നടത്തുന്ന നവംബ൪ 11 ന് രാവിലെ 9 മുതൽ 11 വരെയും ആയിരിക്കും നിയന്ത്രണം. ഈ സമയത്ത് Read More…
കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക്; കേരളത്തിൽ സീപ്ലെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു, തിങ്കളാഴ്ച തുടക്കം
തിരുവനന്തപുരം: വർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിന്ന സീപ്ലെയിൻ സർവീസ് കേരളത്തിൽ യാഥാർത്ഥ്യമാകുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ വൻ വളർച്ചക്ക് വഴിയൊരുക്കുന്ന ഈ സർവീസ് തിങ്കളാഴ്ച തുടക്കമാകും. 11 ന് രാവിലെ 9.30ന് കൊച്ചി കെടിടിസി ബോള്ഗാട്ടി പാലസ് ഹോട്ടലിൽ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് നിർവഹിക്കും. ഉഡാൻ റീജണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന സീപ്ലെയിൻ സർവീസ്, കേരളത്തിലെ വിമാനത്താവളങ്ങളെയും പ്രധാന ജലാശയങ്ങളെയും തമ്മിൽ കൂടുതൽ നന്നായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. Read More…