Business Economy India News

പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിയിലെ വിൻഡ്‌ഫോൾ നികുതി കേന്ദ്രം കുറച്ചു

പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി കേന്ദ്ര സർക്കാർ കുറച്ചു. പുതുക്കിയ നികുതി നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം, പെട്രോൾ കയറ്റുമതിക്കുള്ള നികുതി ലിറ്ററിന് 1.50 രൂപ ആയി കുറച്ചു. ഡീസലിനുള്ള നികുതി ലിറ്ററിന് 13.50 രൂപയായും എടിഎഫിനുള്ള നികുതി ലിറ്ററിന് 9.50 രൂപയായും കുറച്ചിട്ടുണ്ട്. പെട്രോളിൻ്റെയും ഡീസലിൻ്റെയും കയറ്റുമതിക്ക് ഈടാക്കിയിരുന്ന റോഡ്-അടിസ്ഥാന സൗകര്യ സെസ് പൂർണമായി ഒഴിവാക്കിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. Read More…

Business Economy India Kerala News

വീണ്ടും ഇന്ധനവില വർധന; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂടി

രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിപ്പിച്ചു. ശനിയാഴ്ച നടപ്പിലാക്കിയ പുതുക്കിയ നിരക്കിൽ പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ 91 പൈസയും വർധിച്ചു. പത്ത് ദിവസത്തിനുള്ളിലെ മൂന്നാമത്തെ ഇന്ധനവില വർധനയാണിത്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി ഉയർന്നു. ഡീസൽ വില 91.58 രൂപയിൽ നിന്ന് 92.49 രൂപയായും വർധിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോള ഊർജവിലയിൽ ഉണ്ടായ വർധനയുടെ പ്രതിഫലനമായാണ് സംസ്ഥാന ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ മേയ് 15 മുതൽ Read More…

Business Economy India Kerala News

പെട്രോൾ, ഡീസൽ ഇന്ധനവില മൂന്ന് രൂപ കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർത്തി. നാല് വർഷത്തിലേറെയായി വലിയ വർധനവില്ലാതിരുന്ന ഇന്ധനവിലയാണ് ഇപ്പോൾ ലിറ്ററിന് 3 രൂപ വീതം കൂട്ടിയത്. പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാകും. ഇതിന് മുമ്പ് പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമായിരുന്നു വില. അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ച് 16 ദിവസം കഴിഞ്ഞാണ് ഇന്ധനവില വർധന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കാലയളവിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് Read More…

Business Economy India News

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും

രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധനവില വര്‍ധിപ്പിക്കാനുള്ള ആലോചനയിലാണ് എണ്ണക്കമ്പനികള്‍. ഇതോടെ പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. ലിറ്ററിന് 5 രൂപ വരെ വര്‍ധിക്കാനാണ് സാധ്യത. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വന്നതും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ധനലഭ്യത കുറഞ്ഞതും എണ്ണക്കമ്പനികളെ നഷ്ടത്തിലാക്കി എന്നാണ് എണ്ണക്കമ്പനികള്‍ ഉന്നയിക്കുന്ന വാദം.അതെസമയം ഇന്ധനവില വര്‍ധനയുടെ ആവശ്യം ഇപ്പോള്‍ സംജാതമായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് ക്ഷാമമില്ലെന്നും 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയിം പ്രകൃതിവാതകവും, 45 ദിവസത്തേക്ക് എല്‍പിജിയും Read More…

Business Economy India International News

ഇന്ധനവില വർധിപ്പിച്ചില്ല; പൊതുമേഖല എണ്ണക്കമ്പനികൾക്ക് വൻ നഷ്ടം

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വില വർധിപ്പിക്കാത്തതിനെ തുടർന്ന് പൊതുമേഖല എണ്ണക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടമെന്ന് റിപ്പോർട്ട്. ദിവസേന ₹700 കോടി മുതൽ ₹1,000 കോടി വരെയും മാസത്തിൽ ഏകദേശം ₹30,000 കോടി വരെയും നഷ്ടമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് അധികഭാരം വരാതിരിക്കാനാണ് കമ്പനികൾ വില വർധന ഒഴിവാക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ, എൽപിജി, പ്രകൃതി വാതക ഇറക്കുമതികൾക്ക് Read More…

Business Economy India Kerala News

നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലും ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രം

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്, അവ കഴിഞ്ഞാലും ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമബംഗാളില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം. പെട്രാളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് അറിയിച്ചത്. സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിക്കുന്നില്ലെന്ന തീരുമാനം അറിയിച്ചത്. രാജ്യത്ത് ഇന്ധന പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നും Read More…

India News

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ; ഭാവിയില്‍ ഇന്ധനവില കുറയാന്‍ സാധ്യത: കേന്ദ്രമന്ത്രി

വിജയവാട: അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുന്നതോടെ ഭാവിയില്‍ ഇന്ധനവില കുറയാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി. എണ്ണവില കുറയുന്നത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. അമേരിക്കയിലെ പുതിയ ഭരണകൂടം കൂടുതല്‍ എണ്ണ ഉല്‍പ്പാദനം ലക്ഷ്യമിടുന്നതായും ഇത് ആഗോള തലത്തില്‍ ഊര്‍ജ്ജ സ്ഥിതി മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബ്രസീല്‍, ഗയാന, കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണവരവും കൂടിയതോടെ വിപണിയിലെ എണ്ണ ലഭ്യത വര്‍ധിച്ചിരിക്കുകയാണ്. 2022 Read More…

India News

‘പെട്രോൾ, ഡീസൽ വില കുറയാം; എല്ലാം ഒരു നിബന്ധനയുടെ മേൽ: സർക്കാർ’

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ ഇനി പ്രതീക്ഷവയ്ക്കാനാവുന്നത് ഒരു കാര്യത്തിലാണ്. കേന്ദ്ര സർക്കാർ വ്യക്തമാക്കിയതുപോലെ, ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുറയണമെന്നതാണ് അതിനുള്ള ഏക നിബന്ധന. ക്രൂഡ് ഓയിലിന്റെ വില മൂന്ന് വർഷത്തെ താഴ്ന്ന നിരക്കിൽ എത്തിയതായി അറിയിച്ചു. ക്രൂഡ് വില കുറയുന്നത് താൽക്കാലികമായതല്ല, നീണ്ടകാലത്തേക്ക് നിലനിൽക്കണമെന്നാണ് സർക്കാർ പ്രതീക്ഷ. ബ്രെൻഡ് ക്രൂഡ് വില 2021 ഡിസംബറിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിൽ, ബാരലിന് 70 ഡോളറിന് താഴെയായിരുന്നു. ആഗോള ആവശ്യകത കുറയുകയും ലഭ്യത ഉയരുകയും Read More…