രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്, അവ കഴിഞ്ഞാലും ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമബംഗാളില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം. പെട്രാളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇന്ധന വില വര്‍ധിപ്പിക്കില്ലെന്ന് അറിയിച്ചത്.
സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിനോടനുബന്ധിച്ചാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിക്കുന്നില്ലെന്ന തീരുമാനം അറിയിച്ചത്. രാജ്യത്ത് ഇന്ധന പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങളുമായി ഒത്ത് ചേര്‍ന്ന് കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.





