സംസ്ഥാനത്ത് മില്‍മ പാല്‍ ലിറ്ററിന് 4 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. മെയ് 6ന് ശേഷം പുതിയ നിരക്ക് നിലവില്‍ വരുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭരണ സിമിതി നേതൃത്വം നല്‍കുന്ന എറണാകുളം യൂണിയന്‍ രംഗത്ത് വന്നിട്ടുണ്ട്.
പാല്‍ വില ഉയര്‍ത്താന്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഡയറക്ടര്‍ ബോര്‍ഡ് ഈ തീരുമാനം അറിയിച്ചത്. പാല്‍ വില കൂട്ടാന്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാര്‍ അനുമതിയും ലഭിച്ചതിനെ തുടര്‍ന്നാണ് അന്തിമ തീരുമാനമായത്. ലിറ്ററിന് നാല് രൂപ മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ശുപാര്‍ശ ചെയ്തത്.





