Kerala News

ആരോഗ്യ വിപണിയിലേക്ക് മിൽമയുടെ വലിയ ചുവട്; ‘ന്യൂട്രിലെവൽ’ ഉൾപ്പെടെ മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: ആരോഗ്യ വിപണിയിലേക്ക് മിൽമയുടെ വലിയ ചുവട്. പ്രോട്ടീൻ സമ്പുഷ്ടമായ ആദ്യ ഉൽപ്പന്നമായ ‘ന്യൂട്രിലെവൽ’ ഉൾപ്പെടെ മൂന്ന് പുതിയ ഉൽപ്പന്നങ്ങളാണ് മിൽമ വിപണിയിൽ അവതരിപ്പിച്ചത്. ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി, മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക് നല്‍കി നിര്‍വഹിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്ന പോഷകസമൃദ്ധവും ഗുണമേൻമയേറിയതുമായ ഉൽപ്പന്നമാണ് ‘ന്യൂട്രിലെവൽ’. കായികരംഗത്ത് സജീവരായവർ, ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നവർ, പ്രായമായവർ, വളർച്ചയുടെ ഘട്ടത്തിലുള്ള കുട്ടികൾ, ശാരീരികമായി ദുര്‍ബലരായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹരോഗികൾ എന്നിവർക്കെല്ലാം ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് Read More…

Kerala News

സംസ്ഥാനത്ത് പാല്‍ വില കൂട്ടും, വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്ക്; മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ അധികമായിട്ടുള്ള പാല്‍ കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയില്‍ ഭീഷണി Read More…

Kerala News

ഗള്‍ഫ്, അമേരിക്ക, മാലദ്വീപ്… ; കടല്‍ കടന്ന് ലോക വിപണിയിലേക്ക് മില്‍മ

കോഴിക്കോട്: കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ പ്രധാന ബ്രാന്‍ഡായിരുന്ന മില്‍മ സമീപകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത് മൂന്ന് ടണ്ണിലധികം ഉല്‍പ്പന്നങ്ങള്‍. മില്‍മ ഉത്പന്നങ്ങള്‍ ഇന്ത്യക്ക് പുറത്തേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പുമായി ഒപ്പിട്ട കരാറാണ് ഇതില്‍ നിര്‍ണായകമായത്. വര്‍ഷങ്ങളായി മില്‍മ നെയ്യ് ഗള്‍ഫിലെത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം വിപണിയില്‍ പുതിയ അധ്യായം അടയാളപ്പെടുത്തുന്നതാണ്. പ്രവാസി സമൂഹത്തിനും ചുരുക്കം ഉപഭോക്താക്കള്‍ക്കും മാത്രം ലഭ്യമായിരുന്ന മില്‍മ, ഉല്‍പ്പന്നങ്ങളുടെ വിപണനം വിശാലമാക്കുകയാണ്. ഗള്‍ഫിലേക്ക് അയച്ച മൂന്ന് ടണ്ണിലധികം ഭാരമുള്ള ചരക്കില്‍ പനീര്‍ ബട്ടര്‍ Read More…