കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റിജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥിയെ പിൻവലിച്ച് ഇടതുമുന്നണി ഘടകകക്ഷിയായ ആർഎസ്പി. പാർട്ടിയുടെ പരമ്പരാഗത തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ചട്ടുകവും പിക്കാസും’ അനുവദിക്കാത്തതിനെ തുടർന്നാണ് തീരുമാനം. ഒക്ടോബർ ആറിനാണ് റിജിനഗർ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പരമ്പരാഗത ചിഹ്നം ഉപയോഗിക്കാനാകില്ലെന്നും പകരം ‘ബക്കറ്റ്’ ചിഹ്നത്തിൽ മത്സരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതായി ആർഎസ്പി നേതാവ് മനോജ് ബന്ദോപാധ്യായ പറഞ്ഞു. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പരമ്പരാഗത ചിഹ്നം അനുവദിക്കാത്തതെന്നും ഇതേത്തുടർന്നാണ് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ Read More…
Tag: west bengal
ഭീകരബന്ധം: പശ്ചിമ ബംഗാൾ സ്വദേശിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തിനും ഇന്ത്യയ്ക്കുമെതിരെ തിരിച്ചടിയെന്ന നിലയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് പശ്ചിമ ബംഗാൾ സ്വദേശിയായ 25കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) അംഗവുമായി ഇയാൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അബേദ് മാലിക്കിൻ്റെ മകനായ അസഫുൽ മാലിക്കിനെയാണ് ഓഗസ്റ്റ് 11ന് ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ ഇയാൾ ഗൂഢാലോചന നടത്തുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജിഗണിയിൽ താമസിച്ചിരുന്ന Read More…
പശ്ചിമ ബംഗാളിൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി നടപ്പാക്കും: സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പെൺകുട്ടികളെ കേന്ദ്രസർക്കാരിൻ്റെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളിയാഴ്ച അറിയിച്ചു. മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പെൺകുട്ടികളുടെ ക്ഷേമവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനും ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ ആരംഭിച്ച പദ്ധതിയാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’. ശിശുക്കളുടെ ലിംഗാനുപാതത്തിലെ ഇടിവ് തടയുകയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുകയും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് കുറയ്ക്കുകയും ആർത്തവ ശുചിത്വത്തെക്കുറിച്ച് Read More…
സ്കൂൾ അസംബ്ലിയിൽ വന്ദേമാതരം ആലപിക്കാൻ ഉത്തരവിറക്കി ബംഗാൾ വിദ്യാഭ്യാസ വകുപ്പ്
പശ്ചിമബംഗാളില്‍ എല്ലാ സ്‌കൂളുകളിലും അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ ഉത്തരവിറക്കി പുതിയ ബിജെപി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടത്തുന്ന അസംബ്ലിയില്‍ വന്ദേമാതാരം ആലപിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളും അസംബ്ലികളില്‍ ദേശീയഗീതം ആലപിക്കുന്നുണ്ടോ എന്നറിയാൻ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സ്‌കൂളുകളിലും ദേശീയഗാനമായ ജനഗണമന ആലപിക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി
മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയെ പശ്ചിമ ബംഗാൾ ബിജെപി നിയമസഭാകക്ഷി നേതാവായി വെള്ളിയാഴ്ച തെരഞ്ഞെടുത്തു. ഇതോടെ പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേൽക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്. നിയമസഭാകക്ഷി യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിയമസഭാകക്ഷി യോഗം നടന്നത്. യോഗത്തിൽ സുവേന്ദു അധികാരിയുടെ പേരാണ് നേതൃസ്ഥാനത്തേക്ക് നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.





