ബെംഗളൂരു: പാകിസ്ഥാൻ സൈന്യത്തിനും ഇന്ത്യയ്ക്കുമെതിരെ തിരിച്ചടിയെന്ന നിലയിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് പശ്ചിമ ബംഗാൾ സ്വദേശിയായ 25കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) അംഗവുമായി ഇയാൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അബേദ് മാലിക്കിൻ്റെ മകനായ അസഫുൽ മാലിക്കിനെയാണ് ഓഗസ്റ്റ് 11ന് ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടത്താൻ ഇയാൾ ഗൂഢാലോചന നടത്തുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജിഗണിയിൽ താമസിച്ചിരുന്ന മാലിക് സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
TTP അംഗവുമായുള്ള ഇയാളുടെ ബന്ധം, സംഘടനയിൽ ചേരാനുള്ള നീക്കം, ആക്രമണ പദ്ധതികൾ എന്നിവ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.





