തിരുനാവായ (മലപ്പുറം): ഒക്ടോബർ 12,13 തിയ്യതികളിലായി തിരുനാവായ മഹാമാഘ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവ പ്രശ്നം നടക്കും. ഏകദേശം 250 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ നിർത്തലാക്കുകയും 2016 മുതൽ തിരുനാവായ മഹാമാഘ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ പുനഃരാരംഭിക്കുകയും ചെയ്ത ദക്ഷിണ ഭാരതത്തിലെ പുരാതനവും, കേരളത്തിലെ ഏക നദീ ഉത്സവവുമായ തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ ആചാര, ക്രിയാ പദ്ധതികൾ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് തിരുനാവായ ഇരുകരകളിലുമുള്ള മഹാമാഘ സംഘാടക സമിതിയുടെ സംയുക്ത നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം സംഘടിപ്പിക്കുന്നത്.
ത്രിമൂർത്തി സംഗമ ഭൂമിയായ തിരുനാവായ നവാമുകുന്ദ ക്ഷേത്ര സമീപമുള്ള ഭൂമിയിൽ വെച്ച് ഒക്ടോബർ 12,13 ദിവസങ്ങളിലായി കേരളത്തിലെ പ്രമുഖ ജ്യോതിഷ പണ്ഡിതൻ ബ്രഹ്മശ്രി പദ്മനാഭ ശർമ്മയുടെ നേതൃത്വത്തിൽ 15 ൽ പരം പ്രശസ്ത ദൈവജ്ഞൻമാർ കാർമികത്വം വഹിക്കുന്ന അത്യപൂർവ്വ മഹാ അഷ്ടമംഗല ദേവപ്രശ്‌നത്തിലൂടെ തിരുനാവായ മഹാമാഘത്തിന്റെ ക്രിയാ പദ്ധതികൾക്ക് വ്യവസ്ഥയാകും.തിരുനാവായ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ ഭാരതത്തിലെ പ്രമുഖ സംന്യാസി ശ്രേഷ്‌ഠരും,കേന്ദ്രമന്ത്രി സുരേഷ് ഗോപി,ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന മന്ത്രിമാരും, കേരളത്തിലെ പ്രമുഖ ആചാര്യൻമാരും വിശിഷ്‌ട വ്യക്തികളും പങ്കെടുക്കും.
ദേവപ്രശ്നത്തിന് ശേഷം ഭാരതത്തിലെ വിവിധ ശങ്കരാചാര്യ മഠങ്ങളുടെയും,കേരളത്തിലെ മുഴുവൻ സംന്യാസി പരമ്പരകളുടെയും, അനുഗ്രഹാശ്ശിസുകളോടെ നടക്കുന്ന മഹാമാഘ സംഘാടക സമിതി രൂപീകരണത്തിന് ശേഷം അടുത്തവർഷത്തെ മാഘത്തിന്റെ ഔപചാരികമായ തിയ്യതികൾ പ്രഖ്യാപ്പിക്കുന്നതാണ്.





