Culture India Kerala News Politics

കുംഭമേളയും തിരുനാവായയുടെ ചരിത്രമഹിമയും: ഭാരതീയ സംസ്കാരത്തിൻ്റെ പുനരുജ്ജീവനം..

ഭാരതീയ ആത്മീയതയുടെയും സനാതന ധർമ്മത്തിന്റെയും ഏറ്റവും വലിയ സംഗമവേദിയാണ് കുംഭമേള. ഗംഗ, യമുന, സരസ്വതി സംഗമസ്ഥാനങ്ങളിലും ക്ഷിപ്ര, ഗോദാവരി തീരങ്ങളിലും നടക്കുന്ന ഈ മഹാമേളയുടെ ദക്ഷിണ ഭാരതത്തിലെ തനിമയും ഭാവവുമാണ് തിരുനാവായയിലെ മാമാങ്ക ഭൂമി വഹിക്കുന്നത്. ചരിത്രവും ഐതിഹ്യവും ആത്മീയതയും ഇഴചേർന്നു നിൽക്കുന്ന ഭാരതീയ സംസ്കാരത്തിൽ തിരുനാവായയിലെ നിളാനദിക്കരയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്.കുംഭമേളയുടെ ചരിത്രപരമായ പശ്ചാത്തലം നോക്കുമ്പോൾ, അത് കേവലം ഒരു ആചാരം മാത്രമല്ല; മറിച്ച്, കോടിക്കണക്കിന് വിശ്വാസികൾ തങ്ങളുടെ ആത്മീയ ശുദ്ധീകരണത്തിനായി ഒത്തുചേരുന്ന വിശുദ്ധ സംഗമമാണ്.അമൃതകുംഭത്തിനായി നടന്ന Read More…

Kerala News

അമൃതസ്‌നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം

മലപ്പുറം: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്‌നാനത്തില്‍ നാഗസന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്‌നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്‌നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ Read More…

Kerala News

തിരുനാവായ ദക്ഷിണഭാരതത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനമാവുന്നു

മാഘമഹോൽസവും, കേരള കുംഭമേളയും തിരുനാവായയെ ഭക്ഷിണഭാരതത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായി മാറ്റുകയാണ്. നിരവധി ചരിത്രപരവും, ആദ്ധ്യാത്മികവും, പൗരാണികവും, സാംസ്കാരികവുമായ സ്മരണകളുറങ്ങുന്ന പവിത്ര ഭൂമിയാണ് തിരുനാവായ. മാമാങ്കത്തിൻ്റെ സ്മരണകൾ ഉറങ്ങുന്ന മണ്ണ്, ഒരു സംസ്കാരത്തെ പാലൂട്ടി വളർത്തിയ ഭാരതപ്പുഴയുടെ തീരങ്ങൾ, ദക്ഷിണ കാശി പിതൃതർപ്പണത്തിനായി പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പുണ്യഭൂമി, നിരവധി മഹാരഥൻമാരുടെ ഓർമ്മകൾ ചിതാഭസ്മമായി നിമജ്ജനം ചെയ്ത നിളയോരങ്ങൾ, നാവാമുകുന്ദക്ഷേത്രം തല ഉയർത്തി ഭാരപ്പുഴയുടെ തീരത്തെ ലോക ഭൂപടത്തിൽ എത്തിക്കുന്നു. ചുറ്റുഭാഗത്തായി നിരവധി ക്ഷേത്രങ്ങൾ ത്രിമൂർത്തി സംഗമ ഭൂമി ബഹ്മാവിഷ്ണു Read More…

Kerala News

കേരളവും മഹാകുഭമേളയ്ക്ക് ഒരുങ്ങുന്നു, തിരുന്നാവായ വേദിയാകും

തിരുവനന്തപുരം: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ഥാടക സംഗമമായ കുംഭമേളയ്ക്ക് കേരളവും വേദിയാകുന്നു. ഹരിദ്വാര്‍, ഉജ്ജയിന്‍, നാസിക്, പ്രയാഗ്‌രാജ് എന്നീ നാല് പ്രധാന കുംഭമേളകള്‍ക്ക് സമാനമായി മലപ്പുറം തിരുന്നാവായയും തീര്‍ഥാടക സംഗമ ഭൂമിയാകും. തിരുനാവായ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് 2026 ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ കുംഭമേള അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 23 ന് നിശ്ചയിച്ചിരിക്കുന്ന യോഗത്തില്‍ മേളയുടെ സംഘാടനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഏകോപിക്കാന്‍ സ്വീകരണ സമിതിക്ക് രൂപം നല്‍കും. Read More…