Kerala News

ബിജെപി എറണാകുളം മേഘല പ്രസിഡൻ്റ് ശ്രി എ നാഗേഷ് നയിക്കുന്ന വികസന മുന്നേറ്റ യാത്ര ബിജെപി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ ശ്രി. എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു

ബിജെപി എറണാകുളം മേഘല പ്രസിഡൻ്റ് ശ്രി എ നാഗേഷ് നയിക്കുന്ന വികസന മുന്നേറ്റ യാത്ര ബിജെപി സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ ശ്രി. എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

അധികാരത്തോടുള്ള ആർത്തി മൂലമാണ് ജമാ അത്തെ ഇസ്ലാമിയുമായി കോൺ​ഗ്രസും എസ്ഡിപിഐയുമായി സിപിഎമ്മും സഖ്യമുണ്ടാക്കിയത്. അതിലൂടെ ദേശവിരുദ്ധ ശക്തികൾക്ക് കേരള രാഷ്ട്രീയത്തിലേക്ക് വഴിയൊരുക്കുകയാണ് അവ‍ർ ചെയ്തത് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ പറഞ്ഞു.

എസിഡിപിഐയും ജമാ അത്തെ ഇസ്ലാമിയും നല്കുന്ന പിന്തുണയാണ് ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കാനും ശബരിമലയിലേത് പോലെ ഹിന്ദു ആചാരങ്ങളെ ലക്ഷ്യമിടാനും അവ‍ർക്ക് ധൈര്യം പകരുന്നത്. എന്ന് ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ് പറഞ്ഞു കോർപ്പറേഷനിൽ വികസനം വരണമെങ്കിൽ ബിജെപി കോർപ്പറേഷൻ ഭരണത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു അതിനുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് മുന്നണികളുടെ കള്ളപ്രചരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു ബിജെപിയെ സ്വീകരിക്കുമെന്ന് നാഗേഷ് പറഞ്ഞു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, ജില്ലാ സെക്രട്ടറി റിസ്സൺ ചെവിടൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് രാജേഷ് എ ജി, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ. സംസ്ഥാന കൗൺസിൽ അംഗം വിനോദ് പൊള്ളാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *